ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി തുടരുന്നു, സര്‍വീസുകള്‍ റദ്ദാക്കിയേക്കും

IndiGo
IndiGo

പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.

ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി തുടരുന്നു. ഏഴാം ദിനവും സര്‍വീസുകള്‍ റദ്ദാക്കിയേക്കും. ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഇന്‍ഡിഗോ സിഇഒയ്ക്ക് ഇന്ന് വൈകിട്ട് വരെയാണ് സമയം. പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.

tRootC1469263">


ഏഴാം ദിവസവും ഇന്‍ഡിഗോ വിമാന സര്‍വിസ് പ്രതിസന്ധി തുടരുകയാണ്. ഇന്നും പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ റദാക്കിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. വിമാന സര്‍വീസുകള്‍ വൈകിയതില്‍ ഡിജിസിഎ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഇന്‍ഡിഗോ സിഇഒയ്ക്ക് സമയം നീട്ടി നല്‍കി. ഇന്ന് വൈകുന്നേരം 6 മണിക്കകം മറുപടി നല്‍കാനാണ് ഡിജിസിഎ നിര്‍ദേശം. റദാക്കിയ ടിക്കറ്റുകള്‍ക്ക് ഇതുവരെ 610 കോടി രൂപ റീഫണ്ട് ചെയ്തതായി ഇന്‍ഡിഗോ അറിയിച്ചു. 3000ത്തോളം ബാഗേജുകളും യാത്രകാര്‍ക്ക് തിരികെ എത്തിച്ചു നല്‍കി. 

Tags