ഇന്‍ഡിഗോയിലെ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് സംശയം: വ്യോമയാന മന്ത്രി
ഇന്‍ഡിഗോ പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.ഇൻഡിഗോ ഇന്ന് പുതുക്കിയ ഷെഡ്യൂള്‍ ഡി ജി സി എയ്ക്ക് സമർപ്പിക്കും
ന്യൂഡല്‍ഹി: ഇന്‍ഡിഗോയിലെ പ്രതിസന്ധി മനപ്പൂര്‍വം സൃഷ്ടിച്ചതാണോയെന്ന് സംശയിക്കുന്നുവെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു.ആവശ്യമെങ്കില്‍ ഇൻഡിഗോ സിഇഒയെ സ്ഥാനത്ത് നിന്ന് നീക്കാൻ നിർദ്ദേശിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇൻഡിഗോയുടെ പത്തുശതമാനം സർവീസുകള്‍ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ ശക്തമായ പ്രതികരണം.താന്‍ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും രാം മനോഹര്‍ നായിഡു പറഞ്ഞു. ''കഴിഞ്ഞ ഏഴ് ദിവസമായി എനിക്ക് ഉറക്കമില്ല. ഓഫീസില്‍ തുടര്‍ച്ചയായ അവലോകന യോഗങ്ങള്‍ നടത്തുകയായിരുന്നു.
tRootC1469263">എന്റെ ശ്രദ്ധ യാത്രക്കാരിലായിരുന്നു'' രാം മനോഹര്‍ നായിഡു പറഞ്ഞു. ഇന്‍ഡിഗോ പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.ഇൻഡിഗോ ഇന്ന് പുതുക്കിയ ഷെഡ്യൂള്‍ ഡി ജി സി എയ്ക്ക് സമർപ്പിക്കും.
എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പ്രതിനിധികള്‍ ഇന്ന് പാർലമെൻ്ററി കമ്മിറ്റിക്ക് മുൻപാകെ ഹാജരാകും. പൈലറ്റുമാർ നേരിടുന്ന ഡ്യൂട്ടി സമയ ലംഘനങ്ങള്‍, അമിതമായ ജോലി സമ്മർദം തുടങ്ങിയ ആശങ്കകള്‍ ഇവർ കമ്മിറ്റിയെ അറിയിക്കും.
.jpg)

