ഇന്ത്യയുടെ അന്തസ്സും അഭിമാനവും നഷ്ടപ്പെട്ടു ; വിമര്‍ശനവുമായി അരുന്ധതി റോയ്

arundathi

ഇന്ത്യ പുലര്‍ത്തുന്ന മൃദു സമീപനത്തെ നട്ടെല്ലില്ലായ്മയെന്നും ഭീരുത്വവുമെന്നാണ് അരുന്ധതി റോയ് വിശേഷിപ്പിച്ചത്.

ഇറാനെതിരെ ഇസ്രയേലും യുഎസും നടത്തുന്ന സംയുക്ത ആക്രമണത്തില്‍ മൗനം തുടരുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്.

ഇന്ത്യ പുലര്‍ത്തുന്ന മൃദു സമീപനത്തെ നട്ടെല്ലില്ലായ്മയെന്നും ഭീരുത്വവുമെന്നാണ് അരുന്ധതി റോയ് വിശേഷിപ്പിച്ചത്. പണ്ട് ദരിദ്ര രാജ്യമായിരുന്നപ്പോള്‍ ഇന്ത്യ കാത്തുസൂക്ഷിച്ചിരുന്ന അന്തസ്സും അഭിമാനവും ഇന്ന് നഷ്ടപ്പെട്ടുവെന്നും അവര്‍ ചൂണ്ടികാട്ടി. ഡല്‍ഹിയിലെ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ അരുന്ധതി റോയ് ആഞ്ഞടിച്ചത്.

ഒരുകാലത്ത് നമ്മള്‍ പാവപ്പെട്ടവരുടെ രാജ്യമായിരുന്നെങ്കിലും നമ്മുക്ക് ആത്മാഭിമാനവും അന്തസ്സും ഉണ്ടായിരുന്നു. ഇന്ന് ഇന്ത്യ സമ്പന്ന രാജ്യമായി മാറിയെങ്കിലും ഭൂരിഭാ?ഗം ജനങ്ങളും ദരിദ്രരും തൊഴിലില്ലാത്തവരുമാണ്. അവര്‍ക്ക് ഭക്ഷണത്തിന് പകരം വിദ്വേഷവും നുണകളുമാണ് വിളമ്പുന്നത്. നമ്മുടെ അന്തസ്സും ധൈര്യവും ഇപ്പോള്‍ സിനിമകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നുവെന്നും അരുന്ധതി റോയ് പ്രതികരിച്ചു.
മറ്റ് രാജ്യങ്ങളുടെ ഭരണാധികാരികളെ അമേരിക്ക തട്ടിക്കൊണ്ടുപോകുമ്പോഴും വധിക്കുമ്പോഴും അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കഴിയാത്ത വിധം ഇന്ത്യന്‍ സര്‍ക്കാര്‍ ഭീരുക്കളായി മാറിയിരിക്കുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ പോലും അമേരിക്കയുടെ അനുമതിക്കായി കാത്തുനില്‍ക്കുന്ന അവസ്ഥയാണ്. ഇനി അമ്മയെ കാണാനും ബാത്ത്‌റൂമില്‍ പോകാനും അമേരിക്കയുടെ അനുമതി വേണോയെന്നും അരുന്ധതി റോയ് ചോദിച്ചു.

Tags