ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഇറാനുമായി സംസാരിച്ചു ; ബന്ധം തുടരും

Escalating tensions in the Middle East; S. Jaishankar speaks to Iranian Foreign Minister over phone

സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രധാന ഇടപെടലുമായി ഇന്ത്യ.

ഇറാന്‍- ഇസ്രയേല്‍ അമേരിക്ക സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രധാന ഇടപെടലുമായി ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ ഇറാനുമായി സംസാരിച്ചു. നിലവിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അഗരാച്ചിയുമായി ഇന്ന് വൈകുന്നേരം വിശദമായി സംസാരിച്ചു. ബന്ധം തുടരാന്‍ ഞങ്ങള്‍ സമ്മതിച്ചവെന്നും വിദേശകാര്യമന്ത്രി എക്‌സില്‍ കുറിച്ചു.

അതിനിടെ ഇറാന്‍ ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നാണ് നാറ്റോ സഖ്യകക്ഷിയും മേഖലയിലെ പ്രധാന രാജ്യവുമായ തുര്‍ക്കി ആവശ്യപ്പെട്ടു. ഇറാന്റെ അഭ്യര്‍ത്ഥനയില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് തുര്‍ക്കി ആവശ്യം ഉന്നയിച്ചത്. തുര്‍ക്കിയെ ആക്രമിച്ച ആയുധം തങ്ങളുടേതല്ലെന്ന് ഇറാന്‍ നിലപാട് വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചകളോട് അനുകൂലമായി ഇറാന്‍ പ്രതികരിച്ചിട്ടില്ല.

Tags