റഷ്യയില്‍ നിന്നും എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍
ഇന്ത്യ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളില്‍ ഒരാളാണെന്നും വിപണിയിലെ സ്ഥിരതയ്ക്കായി അമേരിക്കയും ഇന്ത്യയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ഗോര്‍ വ്യക്തമാക്കി.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോര്‍.ആഗോള തലത്തില്‍ ഇന്ധനവില സ്ഥിരതയോടെ നിലനിര്‍ത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് അമേരിക്ക അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി.
tRootC1469263">ഇന്ത്യ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളില്‍ ഒരാളാണെന്നും വിപണിയിലെ സ്ഥിരതയ്ക്കായി അമേരിക്കയും ഇന്ത്യയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ഗോര്‍ വ്യക്തമാക്കി. സമൂഹമാധ്യമപോസ്റ്റിലൂടെയാണ് ഗോറിന്റെ പ്രതികരണം.
ഹോര്‍മോസ് കടലിടുക്കില്‍ കെട്ടിക്കിടക്കുന്ന റഷ്യന്‍ എണ്ണ വാങ്ങാന്‍ ഏതാനും ദിവസം മുമ്പ് അമേരിക്ക ഇന്ത്യയ്ക്ക് അനുമതി നല്‍കിയതായി അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രസ്താവിച്ചിരുന്നു.
.jpg)


