തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ ജര്‍മ്മനിയില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
കെട്ടിടത്തില്‍ അതിവേഗം പടർന്ന തീയില്‍ നിന്നും പുകയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ജര്‍മ്മനിയിലെ ബർലിനില്‍ ഉണ്ടായ കനത്ത തീപിടിത്തത്തില്‍ തെലങ്കാന സ്വദേശിയായ വിദ്യാർത്ഥി ഹൃതിക് റെഡ്ഡി (25) മരിച്ചു.ബുധനാഴ്ച രാത്രിയായിരുന്നു അപകടം. കെട്ടിടത്തില്‍ അതിവേഗം പടർന്ന തീയില്‍ നിന്നും പുകയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
tRootC1469263">താമസസ്ഥലത്ത് തീ പടർന്നപ്പോള്‍ രക്ഷപ്പെടാനായി ഹൃതിക് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഇതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃതിക്കിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
തെലങ്കാനയിലെ ജനഗാവ് ജില്ലയിലുള്ള മല്‍കാപൂർ ഗ്രാമവാസിയാണ് ഹൃതിക് റെഡ്ഡി. 2022-ല്‍ വാഗ്‌ദേവി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ബിരുദം പൂർത്തിയാക്കിയ ഹൃതിക്, 2023 ജൂണിലാണ് ജർമ്മനിയിലെ യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പില്‍ എം.എസ് (MS) പഠനത്തിനായി പോയത്.
.jpg)


