ഉഷ്ണ തരം​ഗത്തിൽ ഉരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

Heat stroke warning: If you see these symptoms, seek immediate treatment...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉഷ്ണ തരംഗത്തിൻ്റെ പിടിയിൽ . ദില്ലിയിൽ ഉൾപ്പെടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22 വരെയാണ് യെല്ലോ അലേർട്ട് മുന്നറിയിപ്പ് ഉള്ളത്. ദില്ലിയിൽ താപനില 45 ഡിഗ്രിക്ക് മുകളിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. ഉത്തർപ്രദേശിലെ ബാൻഡയിൽ 47.6 ഡിഗ്രി ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില.

ദേശീയ ശരാശരി ആയ ഉയർന്ന താപനില 46.4 ഡിഗ്രിക്കും മുകളിൽ ആണ് ഉത്തർപ്രദേശിൽ രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിമുതൽ പുറത്തിറങ്ങരുതെന്നും. ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം ഉൾപ്പെടെ മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.
 

Tags