ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി എഫ് 18 ദൗത്യം വിജയം

gslv

ജിഎസ്എല്‍വി റോക്കറ്റിന്റെ ഇരുപതാം ദൗത്യമാണിത്.

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി എഫ് 18 (GSLV-F18) ദൗത്യം വിജയം. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം. നിര്‍ണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എന്‍വിഎസ് 03 (NVS-03) ആണ് വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്. ഐഎസ്ആര്‍ഒയുടെ 'സ്മാര്‍ട്ട് ബോയ്' എന്നറിയപ്പെടുന്ന ജിഎസ്എല്‍വി റോക്കറ്റിന്റെ ഇരുപതാം ദൗത്യമാണിത്.


ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ ഉപഗ്രഹ ശൃംഖലയായ നാവിക്കിനെ (NavIC) പുനരുജ്ജീവിപ്പിക്കാന്‍ ഉള്ള ദൗത്യമാണിത്. ആകെ ദൗത്യ സമയം 19 മിനിറ്റാണ്. രണ്ടാം തലമുറ ഗതിനിര്‍ണ്ണയ ഉപഗ്രഹങ്ങളില്‍ മൂന്നാമത്തേതാണ് എന്‍വിഎസ് 03. ഏകദേശം 2,250 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ് 03 ഉപഗ്രഹത്തെ ജിഎസ്എല്‍വി റോക്കറ്റ് ഭൗമസ്ഥിര ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ എത്തിക്കും. അവിടെ നിന്ന് ഉപഗ്രഹത്തിലെ സ്വന്തം പ്രൊപ്പല്‍ഷന്‍ സിഗ്‌നലുകള്‍ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തും. ഇന്ത്യയുടെ 1500 കിലോമീറ്റര്‍ ചുറ്റളവില്‍ എന്‍വിഎസ് 03യുടെ സേവനം ലഭ്യമാകും.

Tags