ഒമ്പത് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ
ദീർഘദൂര യാത്രകള്‍ക്കായി കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സർവീസ് നടത്തുന്ന നോണ്‍ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്
ബംഗാള്‍: പുതിയ അമൃത് ഭാരത് എക്‌സ്പ്രസ്സ് ട്രെയിന്‍ റൂട്ടുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തെ അവഗണിച്ച് റെയില്‍വേ.ഒമ്ബത് ട്രെയിന്‍ സര്‍വീസുകളാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുതുതായി പ്രഖ്യാപിച്ചത്. .
ദീര്‍ഘദൂര റൂട്ടുകളില്‍ താഴ്ന്ന ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന നോണ്‍ എ സി ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്സ്.ബംഗാള്‍-ഡല്‍ഹി, ബംഗാള്‍-യു പി, അസം-ഹരിയാന, അസം-യു പി, ബംഗാള്‍-തമിഴ്‌നാട്, ബംഗാള്‍-നാഗര്‍കോവില്‍, ബംഗാള്‍-കര്‍ണാടക, ബംഗാള്‍(ആലിപുര്‍ദൗര്‍)-മുംബൈ, കൊല്‍ക്കത്ത-താംബരം, കൊല്‍ക്കത്ത-ഡല്‍ഹി, കൊല്‍ക്കത്ത-ബനാറസ് എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച റൂട്ടുകള്‍.
tRootC1469263">ദീർഘദൂര യാത്രകള്‍ക്കായി കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സർവീസ് നടത്തുന്ന നോണ്‍ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്. 800 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ളതോ, നിലവിലെ ട്രെയിൻ സർവീസുകള്‍ ഉപയോഗിച്ച് പത്ത് മണിക്കൂറിലധികം സമയം എടുക്കുന്ന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമാണ് ഈ ട്രെയിനുകളുടെ പ്രത്യേകത.
.jpg)


