സഹപൈലറ്റിന്റെ കുത്തേറ്റിട്ടും യാത്രക്കാരെ സുരക്ഷിതരാക്കിയ പൈലറ്റ് ഇന്ത്യക്കാരന്‍ ; ഒഴിവാക്കിയത് വന്‍ ദുരന്തം
കഴിഞ്ഞ നാലുവര്‍ഷമായി സ്മിത് മച്ചാര്‍ ഫ്‌ളൈ ദുബായ് വിമാനക്കമ്പനിയില്‍ ജോലിചെയ്തുവരികയാണെന്നാണ് റിപ്പോര്‍ട്ട്.
ഫ്‌ളൈദുബായ് വിമാനത്തില്‍ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുതോല്‍പ്പിച്ച് യാത്രക്കാര സുരക്ഷിതരാക്കിയ പൈലറ്റ് ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ ആണ് സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുനിന്നതെന്ന് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. സഹപൈലറ്റിന്റെ കുത്തേറ്റിട്ടും സ്മിത് മച്ചാര്‍ ഇയാളെ നേരിടുകയും നിയന്ത്രണം കൈവിടാതെ വന്‍ ദുരന്തത്തില്‍നിന്ന് വിമാനത്തെയും യാത്രക്കാരെയും രക്ഷിക്കുകയുമായിരുന്നു.
കഴിഞ്ഞ നാലുവര്‍ഷമായി സ്മിത് മച്ചാര്‍ ഫ്‌ളൈ ദുബായ് വിമാനക്കമ്പനിയില്‍ ജോലിചെയ്തുവരികയാണെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളൈദുബായില്‍ പ്രവേശിക്കുന്നതിന് മുന്‍പ് സ്‌പൈസ് ജെറ്റില്‍ പത്തുവര്‍ഷത്തോളം ജോലിചെയ്തിരുന്നു. 9750 മണിക്കൂര്‍ വിമാനം പറത്തിയ അനുഭവസമ്പത്തുണ്ട്. 13 വര്‍ഷം ബോയിങ് 737 വിമാനങ്ങളും പറത്തിയിട്ടുണ്ട്.
ബുധനാഴ്ച ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പോയ ഫ്‌ളൈ ദുബായിയുടെ FZ 1073 വിമാനത്തിലാണ് കോക്ക്പിറ്റില്‍ കത്തിക്കുത്തുണ്ടായത്. വിമാനം ദുബായില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ ക്യാപ്റ്റന്‍ ഇതിനെ പ്രതിരോധിച്ചു. യാത്രക്കാരെത്തിയാണ് കോക്ക്പിറ്റില്‍നിന്ന് ക്യാപ്റ്റനെ രക്ഷിച്ചത്. അക്രമിയെ ഇവര്‍ കീഴ്‌പ്പെടുത്തി. ഇതിനിടെ അവധിയിലായിരുന്ന ചില പൈലറ്റുമാരും വിമാനത്തിലുണ്ടായിരുന്നു. ഇവര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയുമായിരുന്നു.
180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാ?ഗംപേരും ഇസ്രയേല്‍ പൗരന്മാരായിരുന്നു. കോക്ക്പിറ്റിലെ ആക്രമണത്തിനിടെ വിമാനം രണ്ടുമിനിറ്റിനുള്ളില്‍ 17400 അടിയിലേക്ക് താഴ്ന്നു. ഇതിനിടെ വിമാനത്തില്‍നിന്ന് അപായസന്ദേശവും പോയി. വിമാനം ഹൈജാക്ക് ചെയ്താല്‍ നല്‍കുന്ന അന്താരാഷ്ട്ര എമര്‍ജന്‍സി കോഡാണ് സന്ദേശമായി പോയത്. ഇതോടെ വിമാനം തട്ടിയെടുത്തതാണെന്ന് കരുതി ഇസ്രയേല്‍ സൈന്യം യുദ്ധവിമാനങ്ങളും അയച്ച
വിമാനം സൗദിയിലേക്ക് തിരിച്ചുവിട്ടതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഫ്‌ളൈദുബായ് അറിയിച്ചു. എന്നാല്‍, സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ?ഗ്വിര്‍ പ്രതികരിച്ചു. വിമാനം തകര്‍ത്ത് ഇസ്രയേലി പൗരന്മാരെ കൊല്ലാനാണ് ഭീകരന്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സ്ഥിതി?ഗതികള്‍ നിയന്ത്രണവിധേയമാണെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
.jpg)

