ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തിരഞ്ഞെടുപ്പില്‍ പി ടി ഉഷയ്ക്ക് തോല്‍വി, അഞ്ജു ബോബി ജോര്‍ജ് ഒന്നാമത്
ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ അധ്യക്ഷ പദവിയിലേക്കുള്ള ജനറല്‍ ബോഡി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കൂ.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) തിരഞ്ഞെടുപ്പില്‍ നിലവിലെ അധ്യക്ഷ പി ടി ഉഷയ്ക്ക് തോല്‍വി. സ്പോര്‍ട്സ് പേഴ്സണ്‍ ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് വിഭാഗത്തിലെ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിലാണ് ഉഷ പരാജയപ്പെട്ടത്.
ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ അധ്യക്ഷ പദവിയിലേക്കുള്ള ജനറല്‍ ബോഡി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കൂ. ഇതോടെ അടുത്ത തവണ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പി ടി ഉഷയുടെ വഴിയടഞ്ഞു. നാല് സ്ഥാനങ്ങളിലേക്കായി ആറ് മുന്‍ വനിതാ താരങ്ങളാണ് മത്സരിച്ചത്.
40 വോട്ടുകള്‍ മാത്രം ലഭിച്ച പി ടി ഉഷ അഞ്ചാം സ്ഥാനത്താണെത്തി. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് മലയാളിയായ മുന്‍ അത്ലറ്റ് അഞ്ജു ബോബി ജോര്‍ജിനാണ്. അഞ്ജു 53 വോട്ടുകള്‍ നേടിയപ്പോള്‍ മുന്‍ ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍ 50 വോട്ടുകള്‍ നേടി. മുന്‍ അമ്പെയ്ത്ത് താരം ഡോള ബാനര്‍ജി 45 വോട്ടുകള്‍ നേടിയപ്പോള്‍ ബാഡ്മിന്റണ്‍ താരമായിരുന്ന സൈന നേവാള്‍ 43 വോട്ടുകളും നേടി. മുന്‍ അത്ലറ്റ് അനിത പോള്‍ ദുരൈ വെറും ആറ് വോട്ടുകളുമായി അവസാന സ്ഥാനത്താണെത്തിയത്.
.jpg)

