സിംഗപ്പൂര്‍ എയര്‍ലൈൻസില്‍ എയര്‍ ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യക്കാരൻ അറസ്റ്റില്‍

arrest1

ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടരുതെന്ന് കോടതി കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്

സിംഗപ്പൂർ: ആകാശയാത്രയ്ക്കിടെ സിംഗപ്പൂർ എയർലൈൻസ് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യക്കാരൻ അറസ്റ്റില്‍.ആകാശ് തിവാരി (36) ആണ് പിടിയിലായത്. എയർപോർട്ട് പോലീസ് ഡിവിഷൻ ഉദ്യോഗസ്ഥരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഫെബ്രുവരി 9-ന് വിമാനത്തിനുള്ളില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. സീറ്റിനടുത്ത് വെച്ച്‌ ജോലി ചെയ്യുന്നതിനിടെ പ്രതി യുവതിയെ മോശമായ രീതിയില്‍ സ്പർശിച്ചുവെന്നാണ് പരാതി. യുവതി താക്കീത് നല്‍കിയെങ്കിലും ഇയാള്‍ പിന്മാറിയില്ല.

തുടർന്ന് വിമാനം ലാൻഡ് ചെയ്യുന്നതിന് മുന്നോടിയായി ഗാലി ഏരിയയിലേക്ക് പോയ യുവതിയെ പ്രതി പിന്തുടരുകയും അവിടെ വെച്ച്‌ തടഞ്ഞുനിർത്താൻ ശ്രമിക്കുകയും ചെയ്തു. യുവതി ബഹളം വെച്ചതോടെയാണ് ഇയാള്‍ അവിടെനിന്ന് മാറിയത്. പിന്നീട് സൂപ്പർവൈസറോട് പരാതിപ്പെട്ടതിനെ തുടർന്ന് സിംഗപ്പൂർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താൻ കുറ്റക്കാരനല്ലെന്നാണ് പ്രതി വാദിച്ചത്. ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടരുതെന്ന് കോടതി കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. സിംഗപ്പൂരിലെ കർശനമായ നിയമങ്ങള്‍ അനുസരിച്ച്‌ കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതിക്ക് 3 വർഷം വരെ തടവ് ലഭിക്കാം.

Tags