ജന്മദിന ആഘോഷങ്ങൾക്കിടെ കാലിഫോർണിയയിൽ ഇന്ത്യൻ എഞ്ചിനീയർ മുങ്ങി മരിച്ചു

Indian engineer drowns in California during birthday celebrations

 ജന്മദിന ആഘോഷങ്ങൾക്കിടെ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കാലിഫോർണിയയിൽ മുങ്ങി മരിച്ചു. കാലിഫോർണിയയിലെ ഒരു വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം തൻറെ 26 -ാം ജന്മദിനം ആഘോഷിക്കുന്നതിനിടെയായിരുന്നു ആന്ധ്രപ്രദേശ് സ്വദേശിയായ സിംഗിറെഡ്ഡി സായ് ശ്രീഹരികൃഷ്ണ മുങ്ങി മരിച്ചത്. വെള്ളച്ചാട്ടത്തിൽ ജന്മദിന ആഘോഷങ്ങൾക്കിടെ, സിംഗിറെഡ്ഡി ഒരു ചുഴിയിൽ അകപ്പെടുകയായിരുന്നു. പിന്നാലെ അദ്ദേഹം ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ പിരിഡി ഗ്രാമത്തിൽ നിന്നുമാണ് സിംഗിറെഡ്ഡി സായ് ശ്രീഹരികൃഷ്ണ യുഎസിലെത്തിയത്. ശ്രീഹരികൃഷ്ണയുടെ മരണം അദ്ദേഹത്തിൻറെ ബന്ധുക്കളെയും ഗ്രാമവാസികളെയും ഞെട്ടിച്ചു. മാതാപിതാക്കളായ സിംഗിറെഡ്ഡി ശ്രീനിവാസ റാവുവും രമാദേവിയും മകൻറെ മരണത്തിൽ വലിയ ഞെട്ടലിലാണ്. സമീപ ഗ്രാമങ്ങളിൽ നിന്ന് പോലും വിവരമറിഞ്ഞ് ആളുകൾ വീട്ടിലെത്തി അനുശോചനം അറിയിക്കുകയാണ്. ശ്രീഹരികൃഷ്ണയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മുതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ടിഡിപി എംഎൽഎ ആർവിഎസ്കെകെ രംഗറാവു ആന്ധ്രാപ്രദേശ് എൻആർഐ ശാക്തീകരണ മന്ത്രി കൊണ്ടപ്പള്ളി ശ്രീനിവാസുമായി സംസാരിച്ചു.

Tags