ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം സുചിക തരിയാൽ

Indian athlete Suchika Thariyal creates history in mixed martial arts at Asian Games

നഗോയ: ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ (എംഎംഎ) ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം സുചിക തരിയാൽ. ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റം കുറിച്ച എംഎംഎ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി സുചിക മാറി. വനിതകളുടെ ട്രെഡീഷണൽ 60 കിലോഗ്രാം വിഭാഗത്തിൽ 36 കാരിയായ സുചിക വെങ്കല മെഡൽ നേടി.

സെമി ഫൈനൽ പോരാട്ടത്തിൽ സിംഗപ്പൂരിന്റെ ഹുയി ഹൂൺ തിയോയോട് എക്‌സ്ട്രാ റൗണ്ടിൽ നേരിയ വ്യത്യാസത്തിൽ സുചിക പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്. ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ അൽതാൻചൈമെഗ് ബൈഗൽമയെ 2-0 എന്ന സ്‌കോറിന് തകർത്താണ് സുചിക സെമി ഫൈനലിലേക്ക് മുന്നേറിയതും മെഡൽ ഉറപ്പാക്കിയതും.ഇന്ത്യയുടെ കോംബാറ്റ് സ്‌പോർട്‌സ് ചരിത്രത്തിൽ പുതിയ അധ്യായമാണ് സുചികയുടെ ഈ നേട്ടം എഴുതിച്ചേർത്തിരിക്കുന്നത്. 

Tags