ഇന്ത്യൻ സൈന്യം രാജ്യത്തെ പത്തുശതമാനത്തിന്റെ നിയന്ത്രണത്തിൽ : രാഹുൽഗാന്ധി

 Rahul Gandhi
 Rahul Gandhi

പറ്റ്‌ന: ഇന്ത്യൻ സൈന്യം രാജ്യത്തെ പത്തുശതമാനത്തിന്റെ നിയന്ത്രണത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

''രാജ്യത്തെ 90 ശതമാനം ജനങ്ങളും ദലിത്, മഹാദലിത്, പിന്നാക്ക, അതിപിന്നാക്ക, അല്ലെങ്കിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരാണ്. 90 ശതമാനം ആളുകളും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസി വിഭാഗങ്ങളിൽ നിന്നാണ് വരുന്നത്. ഇന്ത്യയിലെ 500 വലിയ കമ്പനികളുടെ പട്ടികയെടുത്താൽ, പിന്നാക്ക, ദലിത് സമുദായങ്ങളിൽ നിന്നുള്ള ആരെയും കാണാൻ കഴിയില്ല. അവരെല്ലാം ആ പത്ത് ശതമാനത്തിൽ നിന്നാണ് വരുന്നത്. എല്ലാ ജോലികളും അവർക്കാണ് ലഭിക്കുന്നത്. സായുധസേനയുടെ നിയന്ത്രണം അവർക്കാണ്. ബാക്കിയുള്ള 90 ശതമാനം ജനതയെ എവിടെയും പ്രതിനിധീകരിക്കുന്നതായി കാണാൻ കഴിയില്ല''-രാഹുൽ വിശദീകരിച്ചു. '' നീതിന്യായ വ്യവസ്ഥയെ നോക്കൂ. അവർക്ക് അവിടെയും എല്ലാം ലഭിക്കും. അവർക്ക് സൈന്യത്തിന്റെ മേൽ നിയന്ത്രണമുണ്ട്. 90 ശതമാനത്തിൽ നിന്നുള്ളവരെ നിങ്ങൾക്ക് എവിടെയും കണ്ടെത്താൻ കഴിയില്ല.''-രാഹുൽ ഗാന്ധി പറഞ്ഞു.

tRootC1469263">

Tags