അമേരിക്ക പാക് യുദ്ധമുണ്ടായാല്‍ ഇന്ത്യ അയല്‍രാജ്യത്തിനൊപ്പം ; വിവാദമായി രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്റെ വാക്കുകള്‍

bjp chief

റാത്തോഡിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് ദേശീയ വക്താവ് ഡോ ഷമ മുഹമ്മദ് രംഗത്തുവന്നു.

പാക്കിസ്ഥാനും അമേരിക്കയും യുദ്ധമുണ്ടായാല്‍ ഇന്ത്യ പാക്കിസ്ഥാനൊപ്പം നില്‍ക്കുമെന്ന് രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ മദന്‍ റാത്തോഡ്. വ്യാഴാഴ്ച ഒരു പൊതു പരിപാടിയില്‍ സംസാരിക്കവേയാണ് ഈ പ്രസ്താവന നടത്തിയത്. ബിജെപി നേതാവിന്റെ വാക്കുകള്‍ ഇതിനകം വിവാദമായി കഴിഞ്ഞു.


ഇന്ന് അമേരിക്കയും പാക്കിസ്ഥാനും തമ്മില്‍ ഒരു യുദ്ധമുണ്ടായാല്‍ ഞങ്ങള്‍ പാക്കിസ്ഥാനോടൊപ്പമാണ്. കാരണം നമ്മുടെ അയല്‍ക്കാരനാണ്, മദന്‍ റാത്തോഡ് പറഞ്ഞു.


റാത്തോഡിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് ദേശീയ വക്താവ് ഡോ ഷമ മുഹമ്മദ് രംഗത്തുവന്നു. നമ്മുടെ സൈനികരേയും ജനങ്ങളേയും കൊല്ലുന്ന ഭീകര രാഷ്ട്രമായ പാക്കിസ്ഥാനോടുള്ള ബിജെപിയുടെ സ്‌നേഹം വീണ്ടും പ്രകടമായിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് വിമര്‍ശിച്ചത്. സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ബിജെപി നേതാവിനെതിരെ ഉയരുന്നത്.
 

Tags