പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ഇന്ത്യയുടെ വിതരണ ശൃംഖല ശക്തം: - CAIT

Confederation of All India Traders

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ലോകതലത്തിൽ ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുമ്പോഴും, ഇന്ത്യയുടെ വിതരണ ശൃംഖല സംവിധാനം ശക്തവും, സ്ഥിരതയുള്ളതും, പൂർണ്ണമായും സ്വയം പര്യാപ്തമായും തുടരുകയാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ പ്രസിഡൻ്റ് ശ്രീ. ബി. സി. ഭാർട്ടിയ, ദേശീയ സെക്രട്ടറി ജനറൽ ശ്രീ. പ്രവീൺ ഖണ്ടേൽവാൾ എം. പി. (ലോക്സഭ), ദേശീയ സെക്രട്ടറി ശ്രീ. എസ്. എസ്. മനോജ് കമലാലയം, ദേശീയ പ്രവർത്തക സമിതി അംഗം ശ്രീ. പി. വെങ്കിട്ടരാമ അയ്യർ എന്നിവർ അറിയിച്ചു.

രാജ്യത്ത് ആവശ്യമായ സാധനങ്ങളുടെ മതിയായ ശേഖരം ലഭ്യമാണെന്നും സാധനങ്ങളുടെ ല്യതയോ വിതരണമോ സംബന്ധിച്ച് എന്തെങ്കിലും ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും നേതാക്കൾ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സജീവ നിരീക്ഷണ സംവിധാനവും ശക്തമായ സഹകരണഈ കാരണം വിതരണ ശൃംഖല നിരന്തരമായി പ്രവർത്തിക്കുന്നു.

ഉപഭോക്താക്കൾക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടാകാതിരിക്കാൻ, സംഘടനയുമായും ഭരണകൂടങ്ങളുമായും  സഹകരിക്കണമെന്നും വ്യാപാരികളോട് നേതാക്കൾ അഭ്യർത്ഥിച്ചു. ആവശ്യമായ സാധനങ്ങളുടെ കുറവ് സംബന്ധിച്ച് കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കുന്ന ഘടകങ്ങളുടെ പ്രവർത്തനങ്ങൾ പ്രതിഷേധാൻഹമാണെന്നും അത്തരം പ്രചരണങ്ങൾ ദേശീയ താൽപ്പര്യത്തിന് വിരുദ്ധവുമാണെന്നും അവർ പറഞ്ഞു. വിപണിയിൽ ആശങ്ക പരത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇന്ത്യയുടെ സംഭരണ വിതരണ മേഖലയും, അവയെ കൂട്ടിയോജിപ്പിക്കുന്ന മെച്ചപ്പെട്ട ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യവും,  മെച്ചപ്പെട്ട ഡിജിറ്റൽ നിരീക്ഷണ സംവിധാനവും, വർദ്ധിച്ച ആഭ്യന്തര ഉൽപ്പാദന ശേഷിയും രാജ്യത്തെ അവശ്യ സാധന ലഭ്യത കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ തന്ത്രപരമായ ശേഖരം, കാര്യക്ഷമമായ തുറമുഖ പ്രവർത്തനം, സുഗമമായ ഗതാഗത ശൃംഖല എന്നിവ എന്തെങ്കിലും ബാഹ്യ തടസ്സങ്ങളുടെ പേരിൽ ആഭ്യന്തര വിപണികളിൽ വലിയ സ്വാധീനം ചെലുത്തില്ലായെന്ന് ഉറപ്പാക്കുന്നു. വില സ്ഥിരത നിലനിർത്തുന്നതിനും, സാധനങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും, രാജ്യമാകമാനം നിരന്തരമായ വിതരണം ഉറപ്പാക്കുന്നതിനും രാജ്യത്തെ വ്യാപാര സമൂഹം പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ ഉറപ്പു നൽകി.
 

Tags