ട്രെയിൻ റാഞ്ചൽ സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാൻ ആരോപണങ്ങൾ തള്ളി ഇന്ത്യ


പാകിസ്ഥാനിലെ ജാഫർ എക്‌സ്പ്രസ് ട്രെയിൻ റാഞ്ചൽ സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ. പാകിസ്ഥാന്റെ ആരോപണങ്ങൾക്കെതിരെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നു.
എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. പകരം പാകിസ്ഥാൻ സ്വന്തം രാജ്യത്തിനകത്തേയ്ക്ക് തന്നെ നോക്കണമെന്നും രാജ്യത്തെ ‘ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം’ എന്ന് വിളിക്കണമെന്നും ജയ്‌സ്വാൾ ചൂണ്ടിക്കാണിച്ചു.
‘പാകിസ്ഥാൻ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തങ്ങൾ ശക്തമായി തള്ളിക്കളയുന്നുവെന്നും, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാമെന്നും അദ്ദേഹം ശക്തമായി പ്രതികരിച്ചു . സ്വന്തം ആഭ്യന്തര പ്രശ്നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് മാറ്റുന്നതിന് പകരം പാകിസ്ഥാൻ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കണമെന്നും ജയ്സ്വാൾ വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.