‘ഇന്ത്യ-ജോർഡൻ ഉഭയകക്ഷി വ്യാപാരം അഞ്ചുവർഷത്തിനകം 45000 കോടിയായി ഉയർത്തും’ : നരേന്ദ്ര മോദി
അമ്മാൻ: ഇന്ത്യ-ജോർഡൻ ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ചുവർഷത്തിനകം 45000 കോടി രൂപയായി ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ജോർഡനിലെത്തിയ മോദി വിവിധ നേതാക്കളുമായുള്ള ചർച്ചക്കുശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഉയർന്ന സാമ്പത്തിക വളർച്ച പ്രയോജനപ്പെടുത്താൻ ജോർഡൻ കമ്പനികളെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
tRootC1469263">ചൊവ്വാഴ്ച ഇന്ത്യ-ജോർഡൻ ബിസിനസ് ഫോറത്തെ പ്രധാനമന്ത്രിയും ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും അഭിസംബോധന ചെയ്തു. കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, വ്യാപാര, വാണിജ്യ, നിക്ഷേപ മന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വ്യാപാര ബന്ധം ശക്തമാക്കേണ്ടതിെന്റ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
ജോർഡെന്റ സ്വതന്ത്ര വ്യാപാര കരാറുകളും ഇന്ത്യയുടെ സാമ്പത്തിക ശേഷിയും ഒരുമിച്ചുചേർന്നാൽ ദക്ഷിണേഷ്യക്കും പശ്ചിമേഷ്യക്കും ഇടയിൽ സാമ്പത്തിക ഇടനാഴി സൃഷ്ടിക്കാൻ കഴിയുമെന്ന് അബ്ദുല്ല രാജാവ് പറഞ്ഞു. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാൻ തയാറെടുക്കുന്ന ഇന്ത്യയുടെ വളർച്ച ജോർഡനിലെയും മറ്റ് രാജ്യങ്ങളിലെയും പങ്കാളികൾക്ക് വൻതോതിൽ വ്യാപാര അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതായി മോദി പറഞ്ഞു.ജോർഡൻ സന്ദർശനം പൂർത്തിയാക്കി മോദി എത്യോപ്യയിൽ എത്തി. തുടർന്ന് ഒമാനും സന്ദർശിക്കും.
.jpg)


