ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനാപരമായ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ആര്‍എസ്എസ് മേധാവി
ഭരണഘടന ഭേദഗതി ചെയ്ത് 'ഹിന്ദു രാഷ്ട്രം' എന്ന വാക്ക് ചേര്‍ക്കാന്‍ തീരുമാനിച്ചാലും ഇല്ലെങ്കിലും ആര്‍എസ്എസിന് അതില്‍ ആശങ്കയില്ല.
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനാപരമായ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കൊല്‍ക്കത്തയില്‍ ആര്‍.എസ്.എസിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മാതൃഭൂമിയായി കരുതുന്നവരും ഇന്ത്യന്‍ സംസ്‌കാരത്തെ വിലമതിക്കുന്നവരും ഹിന്ദുസ്ഥാനിലെ പൂര്‍വ്വികരുടെ മഹിമയില്‍ വിശ്വസിക്കുന്നവരും ഉള്ളിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
tRootC1469263">ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥ ഹിന്ദുത്വത്തിന്റെ ലക്ഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'സൂര്യന്‍ കിഴക്കാണ് ഉദിക്കുന്നത്, അത് എന്നുമുതലാണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. അതിന് ഭരണഘടനാപരമായ അംഗീകാരം ആവശ്യമുണ്ടോ? അതുപോലെ തന്നെയാണ് ഹിന്ദുസ്ഥാനും. ഇതൊരു ഹിന്ദു രാഷ്ട്രമാണ്. പാര്‍ലമെന്റ് എപ്പോഴെങ്കിലും ഭരണഘടന ഭേദഗതി ചെയ്ത് 'ഹിന്ദു രാഷ്ട്രം' എന്ന വാക്ക് ചേര്‍ക്കാന്‍ തീരുമാനിച്ചാലും ഇല്ലെങ്കിലും ആര്‍എസ്എസിന് അതില്‍ ആശങ്കയില്ല. കാരണം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നത് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്.'
'ആര്‍എസ്എസ് മുസ്ലിം വിരുദ്ധമാണെന്ന തെറ്റായ ധാരണ മാറ്റാന്‍ ആളുകള്‍ സംഘടനയുടെ ഓഫീസുകളും ശാഖകളും സന്ദര്‍ശിക്കണം. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. ഹിന്ദുക്കളുടെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടന മുസ്ലിം വിരുദ്ധമല്ലെന്ന് പലരും ഇപ്പോള്‍ അംഗീകരിക്കുന്നുണ്ട്. ആര്‍എസ്എസ് കടുത്ത ദേശീയവാദികളാണ്'. ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്, അധികാരത്തിന് വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി
.jpg)


