അമേരിക്കയിൽ നിന്നും ഇന്ത്യ വാങ്ങുന്ന എണ്ണയുടെ അളവ് വർധിപ്പിച്ചു
ന്യൂഡൽഹി: അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ അളവ് വർധിപ്പിച്ച് ഇന്ത്യ. പ്രതിദിനം ശരാശരി 5.4 ലക്ഷം ബാരൽ എണ്ണയാണ് ഇപ്പോൾ അമേരിക്കയിൽ നിന്നും ഇന്ത്യ വാങ്ങുന്നത്. 2022ന് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്നത്. ഈ മാസം അവസാനം അമേരിക്കയിൽ നിന്നും ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണയുടെ അളവ് 5.7 ലക്ഷം ബാരലായി ഉയരുമെന്നാണ് കണക്കുകൂട്ടൽ.
tRootC1469263">റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഘട്ടംഘട്ടമായി കുറയ്ക്കാനുള്ള നടപടിയാണിതെന്ന് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താനുമുള്ള സൂചനയാണിതെന്നും വിദഗ്ധർ പറയുന്നു.
ഇന്ത്യ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എങ്കിലും, ഇന്ത്യ ഔദ്യോഗികമായി ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും പുറത്തുവിട്ടിട്ടില്ല.
.jpg)

