ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇന്ത്യ ; അവസാന പ്രതിനിധി സംഘം ഇന്ന് ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിക്കും

Operation Sindoor successfully completed; missions still ongoing - IAF
Operation Sindoor successfully completed; missions still ongoing - IAF

ഫ്രാന്‍സിലേക്ക് ആണ് സംഘം യാത്ര തിരിക്കുക.

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇന്ത്യ. ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള അവസാന പ്രതിനിധി സംഘം ഇന്ന് ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിക്കും. ഫ്രാന്‍സിലേക്ക് ആണ് സംഘം യാത്ര തിരിക്കുക. ഇതിനോടകം റഷ്യ, ജപ്പാന്‍,യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധി സംഘങ്ങള്‍ എത്തി. ഭീകരതയ്‌ക്കെതിരായ ഇന്ത്യന്‍ നിലപാടിന് എല്ലാ രാജ്യങ്ങളും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

tRootC1469263">

ഡിഎംകെ നേതാവ് കനിമൊഴി നയിക്കുന്ന സംഘം ഇന്ന് സ്ലോവേനിയ സന്ദര്‍ശിക്കും. ഡോ.ശശി തരൂര്‍ നയിക്കുന്ന സംഘം ന്യൂയോര്‍ക്കിലെത്തി. വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകം സംഘം സന്ദര്‍ശിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം സംഘം ഗയാനയിലേക്ക് പോകും. ഗയാനയില്‍ വിവിധ പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തും.

Tags