ഇന്ത്യ മുന്നണി റാലി: ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്; 150 എഐ ക്യാമറകളും 3000 പൊലീസുകാരെയും വിന്യസിക്കും

India Front Rally: Police tighten security in Delhi; 150 AI cameras and 3000 policemen to be deployed

ന്യൂഡൽഹി: നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്ത് 'ഇന്ത്യ' മുന്നണി സംഘടിപ്പിക്കുന്ന കൂറ്റൻ റാലിയോടനുബന്ധിച്ച് തലസ്ഥാനത്ത് സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കാൻ പൊലീസ് തീരുമാനം. റാലിയിലെത്തുന്ന പ്രതിഷേധക്കാർ ജന്തർ മന്തറിലേക്കോ മറ്റ് നിരോധിത/നിയന്ത്രിത മേഖലകളിലേക്കോ പ്രവേശിക്കുന്നത് തടയാൻ റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. ജന്തർ മന്തറിനെ നേരത്തെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും പകരം മൂന്ന് ഇടങ്ങൾ ഇതിനായി അനുവദിക്കുകയും ചെയ്തിരുന്നു.

സമരത്തിനിടെ ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ രാഷ്ട്രീയ നേതാക്കളെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പ്രത്യേക പ്ലാൻ തയാറാക്കിയതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് രാംലീല മൈതാനത്ത് വൻ സുരക്ഷ ഒരുക്കുന്നത്.

സുരക്ഷയുടെ ഭാഗമായി രാംലീല മൈതാനത്ത് 3000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. തത്സമയ നിരീക്ഷണത്തിനായി 150 ഓളം എഐ (AI) ക്യാമറകൾ സ്ഥാപിക്കുകയും ദൃശ്യങ്ങൾ തുടർച്ചയായി അപഗ്രഥിക്കാൻ പ്രത്യേക പൊലീസ് കൺട്രോൾ റൂം സജ്ജമാക്കുകയും ചെയ്യും.

വോട്ടുപട്ടിക തിരുത്തലുമായി ബന്ധപ്പെട്ട എസ്ഐആർ (SIR) നടപടികളിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുമാണ് 'ഇന്ത്യ' മുന്നണി പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.

Tags