ഗള്‍ഫ് മേഖലയില്‍ 6 യുദ്ധ കപ്പലുകളെ വിന്യസിച്ച് ഇന്ത്യ
ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യന്‍ പതാക ഘടിപ്പിച്ച എല്‍.പി.ജി, ക്രൂഡ് ഓയില്‍ കപ്പലുകള്‍ക്ക് യുദ്ധക്കപ്പലുകള്‍ സുരക്ഷാ അകമ്പടി സേവിക്കുകയാണ് .
ഗള്‍ഫ് മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഗള്‍ഫ് മേഖലയില്‍ ഓപ്പറേഷന്‍ സങ്കല്‍പ് ദൗത്യത്തിന് കീഴില്‍ ആറിലധികം യുദ്ധക്കപ്പലുകളെയാണ് നിലവില്‍ വിന്യസിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യന്‍ പതാക ഘടിപ്പിച്ച എല്‍.പി.ജി, ക്രൂഡ് ഓയില്‍ കപ്പലുകള്‍ക്ക് യുദ്ധക്കപ്പലുകള്‍ സുരക്ഷാ അകമ്പടി സേവിക്കുകയാണ് .
tRootC1469263">ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ അലി ലാരിജാനി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തില്‍ ഇന്ത്യ അനുശോചനം രേഖപ്പെടുത്തിയിരുന്നു
.jpg)


