രാജ്യത്ത്‌ കോവിഡ്‌ വ്യാപിക്കുന്നു

covid19
covid19

ഡൽഹി: രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രോ​ഗികളുടെ എണ്ണം ഏഴായിരം കടന്നു. ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറുകൾക്കുള്ളിൽ 324 പേർക്ക്‌ കൂടി പുതുതായി രോഗം ബാധിച്ചു.

അതേസമയം 783 പേർ കൂടി കോവിഡ്‌ രോഗമുക്തി നേടി. ഈ വർഷം ജനുവരി മുതൽ രാജ്യത്ത് 68 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. കോവിഡിന്റെ പുതിയ വകഭേ​ദം രാജ്യത്ത് പടരുന്നതായും കണ്ടെത്തി. ഇന്ത്യയിലുടനീളം രോഗബാധയുള്ള 163 പേരിൽ പുതിയ ഒമിക്രോൺ വകഭേദമായ എക്സ്‌എഫ്‌ജിയുടെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ ജീനോമിക്സ് കൺസോർഷ്യം അറിയിച്ചു.

tRootC1469263">

ഒമിക്രോൺ ഉപവകഭേദങ്ങളായ ജെഎൻ1, എൽഎഫ്‌ 7, എക്സ്‌എഫ്‌ജി തുടങ്ങിയവ ഇന്ത്യയിൽ പരക്കുന്നതായി നേരത്തെ ഐസിഎംആർ സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ പുതുതായി 96 പേർക്ക്‌ രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 2,053 ആയി.

Tags