2025 ഡിസംബർ ഇന്ത്യയിൽ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും വരണ്ട അഞ്ചാമത്തെ മാസം ; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

snow

 നീണ്ടുനിന്ന മൂടൽമഞ്ഞും മഴയുടെ അഭാവവും കാരണം 2025 ഡിസംബർ ഇന്ത്യയിൽ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും വരണ്ട അഞ്ചാമത്തെ മാസമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 1901-ന് ശേഷമുള്ള കണക്കുകൾ പ്രകാരം അഞ്ചാമത്തെയും 2001-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഡിസംബറുമാണിത്.

tRootC1469263">

കഴിഞ്ഞ മാസം രാജ്യത്താകെ ലഭിച്ച ശരാശരി മഴ 4.9 മില്ലിമീറ്റർ മാത്രമാണ്. ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 69 ശതമാനം കുറവാണ്. വടക്ക്, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ സാധാരണയായി ഡിസംബറിൽ ലഭിക്കാറുള്ള മഴയും മഞ്ഞുവീഴ്ചയും ഇത്തവണ തീരെ കുറവായിരുന്നു. ഡൽഹിയിൽ കഴിഞ്ഞ മാസം മഴയേ പെയ്തില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മഴ കുറയാൻ കാരണങ്ങൾ ദുർബലമായ പശ്ചിമ അസ്വസ്ഥതകൾ , കിഴക്കൻ കാറ്റിന്റെ അഭാവം, അന്തരീക്ഷ പ്രതിഭാസമായ മാഡൻ-ജൂലിയൻ ഓസിലേഷൻ അനുകൂലമല്ലാതിരുന്നത് എന്നിവയാണ് മഴ കുറയാൻ കാരണമായതെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹാപാത്ര പറഞ്ഞു. മധ്യ ഇന്ത്യയിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മഴയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയിൽ ഇത് ആറാമത്തെ ഏറ്റവും വരണ്ട ഡിസംബറാണ്.

Tags