പാക് പൗരൻമാർക്ക് അനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി

India cancels visas granted to Pakistani citizens
India cancels visas granted to Pakistani citizens

പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ സാധുവായ വിസകളും റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിലവിലുള്ള പാക് പൗരൻമാരായ വിസ ഉടമകൾ രാജ്യം വിടാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. അംഗീകൃത ദീർഘകാല വിസ (LTV), നയതന്ത്ര, ഔദ്യോഗിക വിസകൾ കൈവശമുള്ള വ്യക്തികൾക്ക് ഇന്ത്യയിൽ തുടരാം.

tRootC1469263">

മെഡിക്കൽ വിസ കൈവശമുള്ള പാകിസ്ഥാൻ പൗരന്മാർക്ക് 2025 ഏപ്രിൽ 29 അർദ്ധരാത്രി വരെ ഇളവ് അനുവദിച്ചിട്ടുണ്ട്.ഈ വിഭാഗത്തിലുള്ളവർ 29 ന് അർദ്ധരാത്രിക്ക് ശേഷം ഇന്ത്യയിൽ തുടരാൻ പാടില്ല. പഞ്ചാബിലെ അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്സ് (ഐ സി പി) അടച്ചിരിക്കുകയാണ്. ഏപ്രിൽ 30 വരെ പാകിസ്ഥാൻ പൗരന്മാരെ അട്ടാരി അതിർത്തിയിലെ      ഐ സി പി വഴി പോകാൻ അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags