ഹോര്‍മുസ് കടല്‍പാത പൂര്‍ണ്ണമായും സ്വതന്ത്രമാകണമെന്ന് ഇന്ത്യ

Iran's parliament approves closing of Strait of Hormuz, world's main oil shipping route

കടല്‍പ്പാതയിലൂടെ സുരക്ഷിതമായ കപ്പല്‍ നീക്കം സാധ്യമാകണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

അമേരിക്കിയും  ഇറാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനാല്‍ ഹോര്‍മുസ് കടല്‍പാത പൂര്‍ണ്ണമായും സ്വതന്ത്രമാകണം എന്ന നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ. കടല്‍പ്പാതയിലൂടെ സുരക്ഷിതമായ കപ്പല്‍ നീക്കം സാധ്യമാകണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

 മിഡില്‍ ഈസ്റ്റിലെ യുദ്ധം വളരെയധികം ദുരിതങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും ആഗോള ഊര്‍ജ്ജ വിതരണത്തെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.  അതേസമയം ഇന്ത്യയ്ക്ക് കൂടുതല്‍ എല്‍പിജി നല്‍കുമെന്നും ആണവോര്‍ജ്ജ രംഗത്ത് സഹകരിക്കുമെന്നും യുഎസ് വ്യക്തമാക്കി.

Tags