അതിർത്തിയിൽ പരമാധികാരവും അന്തസ്സും സംരക്ഷിക്കാൻ ഇന്ത്യ സജ്ജം : പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : അതിർത്തിയിൽ പരമാധികാരവും അന്തസ്സും സംരക്ഷിക്കാൻ ഇന്ത്യ സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, ജാപ്പനീസ് പ്രസിദ്ധീകരണമായ നിക്കി ഏഷ്യക്ക് നൽകിയ അഭിമുഖത്തിലാണ് മോദി നിലപാട് വ്യക്തമാക്കിയത്.
പരസ്പര താൽപര്യങ്ങളിലും പരസ്പര ബഹുമാനത്തിലും പരസ്പര സംവേദനക്ഷമതയിലും മാത്രമേ ഇന്ത്യ-ചൈന ബന്ധത്തിന്റെ ഭാവി വികസനം സാധ്യമാകൂ. അയൽരാജ്യങ്ങൾ തമ്മിലുള്ള സാധാരണ ഉഭയകക്ഷി ബന്ധത്തിന് അതിർത്തിയിൽ സമാധാനം അനിവാര്യമാണെന്നും അത് രാജ്യത്തിന് മാത്രമല്ല ലോകത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ജൂണിലെ ഗൽവാൻ ഏറ്റുമുട്ടലിനുശേഷം ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു. അതിർത്തിയിലെ പ്രതിസന്ധി ലഘൂകരിക്കാൻ ഇരുപക്ഷവും ഇടക്കിടെ കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം നീളുകയാണ്. പാകിസ്താനിൽ, ഇന്ത്യ ‘സാധാരണവും അയൽപക്കവുമായ ബന്ധങ്ങൾ’ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി പ്രസിദ്ധീകരണം ഉദ്ധരിച്ചു.
‘‘എന്നാലും, തീവ്രവാദത്തിൽ നിന്നും ശത്രുതയിൽ നിന്നും മുക്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അവരുടെ ബാധ്യതയാണ്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ട ബാധ്യത പാകിസ്താനാണ്," അദ്ദേഹം പറഞ്ഞു.
അതിനിടെ, ജി 7, ക്വാഡ് ഉച്ചകോടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിരോഷിമയിലെത്തി. ജപ്പാൻ, പാപ്പ്വ ന്യൂഗിനി, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്ട്ര പര്യടനത്തിനാണ് മോദി എത്തിയത്. ആഗോള വെല്ലുവിളികളെക്കുറിച്ച് ലോക നേതാക്കളുമായി ചർച്ച നടത്തി അവയെ നേരിടാനുള്ള കൂട്ടായ വഴികൾ തേടും. അതിനായി 40 ലധികം ചർച്ചകളിൽ മോദി പങ്കെടുക്കും. രണ്ട് ഡസനിലധികം ലോക നേതാക്കളുമായി സംവദിക്കും.