ഭോപ്പാലിൽ ഇന്ത്യാ സഖ്യത്തിന്റെ ഭരണഘടനാ സംരക്ഷണ മാർച്ച്; രാഹുൽ ഗാന്ധിയും മമതാ ബാനർജിയും അടക്കം പങ്കെടുക്കും
ഭോപ്പാൽ: ഡിസംബർ 12-ന് ഭോപ്പാലിൽ ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ മാർച്ചിൽ പ്രമുഖ പ്രതിപക്ഷ നേതാക്കൾ അണിനിരക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കുമെന്ന് മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) വ്യക്തമാക്കി.
മാർച്ചിൽ ഒന്നര ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടിക്കായി ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ട് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംപിസിസി മീഡിയ കോർഡിനേറ്റർ അഭിനവ് ഭരോളിയ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
വോട്ട് കൊള്ളയ്ക്കെതിരെയും ഭരണഘടന സംരക്ഷിക്കുന്നതിനുമായി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനാധിപത്യവും ഓരോ പൗരന്റെയും വോട്ടവകാശവും സംരക്ഷിക്കുന്നതാണ് പാർട്ടിയുടെ പ്രധാന മുൻഗണനയെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി പറഞ്ഞു.
.jpg)

