ഇന്ദിരാഗാന്ധിക്ക് പകരം ഇനി 'പി.എം' ; കേന്ദ്ര പെൻഷൻ പദ്ധതികളുടെ പേരുമാറ്റി

18th BRICS Summit a huge success; World countries' trust in India has increased, says PM Narendra Modi

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന നാല് പ്രധാന സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ പേരുകൾ പി.എം എന്ന പേര് ചേർത്തായിരിക്കും ഇന്നുമുതൽ അറിയപ്പെടുക. വയോജന പെൻഷൻ, വിധവാ പെൻഷൻ, ദേശീയ ഭിന്നശേഷി പെൻഷൻ എന്നിവയുൾപ്പെടെയുള്ള പദ്ധതികളിലാണ് ഈ നാമകരണ മാറ്റം വരുത്തുന്നത്.

കൂടാതെ, ഭിന്നശേഷി പെൻഷൻ ആനുകൂല്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി അർഹതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. നിലവിൽ 80 ശതമാനമോ അതിലധികമോ വൈകല്യമുള്ളവർക്ക് മാത്രം നൽകിയിരുന്ന പെൻഷൻ ഇനി മുതൽ 40 ശതമാനം വൈകല്യമുള്ളവർക്കും ലഭ്യമാകും. ഭിന്നശേഷിയുള്ള കുട്ടികൾക്ക് ജനനം മുതൽ തന്നെ ഈ സാമ്പത്തിക ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും.

പദ്ധതികൾ വരുംവർഷങ്ങളിലും തുടരുന്നതിനായി 53,000 കോടി രൂപയുടെ ധനസഹായത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. പദ്ധതിയുടെ കാലാവധി അഞ്ചു വർഷത്തേക്ക് കൂടി നീട്ടി നൽകാനും തീരുമാനമായി.

Tags