'പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രം നിമിഷമല്ല, പ്രധാനമന്ത്രിയുടെ അല്‍പത്തരമാണ് നടക്കുന്നത്'; കെ.സി വേണുഗോപാല്‍

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രം നിമിഷമല്ല, അല്‍പത്വത്തിന്റെ നിമിഷമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അല്‍പത്തരമാണ് നടക്കുന്നത്. മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിക്കുള്ള അയോഗ്യത എന്താണെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു.
ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ക്ക് എതിരാണ് ചടങ്ങെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടപടി ഏകാദിപത്യപരമാണ്. പാര്‍ലമെന്റിന്റെ അവിഭാജ്യഘടകമാണ് രാഷ്ട്രപതി.എന്തു കാരണത്തിന്റെ പേരിലാണ് രാഷ്ട്രപതിയെ ഒഴിവാക്കിയതെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു.
രാജ്യ സഭാ എംപി മാരെ എങ്ങനെ ലോക്‌സഭാ സ്പീക്കര്‍ ക്ഷണിക്കും. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചാണ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. പാര്‍ലമെന്റ് അനക്‌സും ലൈബ്രറിയും പോലെയല്ല പാര്‍ലമെന്റ് മന്ദിരം. ബാലിശമായ ന്യായീകരണമാണ് ബിജെപി നിരത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപാതിയാക്കാന്‍ വേണ്ടി രാഷ്ട്രപതിയെ ഉപയോഗിക്കുന്നു. നടപടി രാഷ്ട്രപതിയോടുള്ള അവഹേളനം.
സമ്പൂര്‍ണ്ണമായ പ്രോട്ടോകോള്‍ ലംഘനമാണ്. പുതിയ കെട്ടിടം പട്ടിണിയും തൊഴിലില്ലായ്‌യുടെയും കാര്യത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് കെ.സി വേണുഗോപന്‍ പ്രതികരിച്ചു.