പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം; രാഷ്ട്രപതിയെ ക്ഷണിക്കാത്തതിന് എതിരെ പൊതു താത്പര്യ ഹര്‍ജി
May 25, 2023, 15:28 IST

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാത്തതിനെതിരെ പൊതു താല്‍പര്യ ഹര്‍ജി. തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ സി.ആര്‍. ജയസുകിന്‍ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ക്ഷണിക്കാതിരുന്നതിലൂടെ ലോക്‌സഭ സെക്രട്ടേറിയറ്റ് നിയമലംഘനം നടത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
രാഷട്രപതിയെ കൊണ്ട് പാര്‍ലെമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചടങ്ങില്‍ രാഷ്ട്രപതിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തീരുമാനം എടുത്തിരുന്നു. മേയ് 28നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുക.