ഹരിയാനയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വിരുദ്ധമായി വോട്ട് ചെയ്ത അഞ്ച് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

Congress

മാര്‍ച്ച് 16-ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ പാര്‍ട്ടി വിരുദ്ധമായി വോട്ട് ചെയ്തത് വലിയ വിവാദമായിരുന്നു.

ഹരിയാനയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വിരുദ്ധമായി വോട്ട് ചെയ്ത അഞ്ച് എംഎല്‍എമാരെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഷൈലി ചൗധരി, രേണു ബാല, സര്‍ദാര്‍ ജര്‍നൈല്‍ സിംഗ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രേലി എന്നിവര്‍ക്കെതിരെയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ റാവു നരേന്ദ്ര സിംഗ് നടപടി സ്വീകരിച്ചത്. മാര്‍ച്ച് 16-ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ പാര്‍ട്ടി വിരുദ്ധമായി വോട്ട് ചെയ്തത് വലിയ വിവാദമായിരുന്നു.

അച്ചടക്ക സമിതി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് രണ്ട് എംഎല്‍എമാര്‍ മാത്രമാണ് മറുപടി നല്‍കിയത്. ഈ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അംഗീകാരത്തോടെയാണ് നടപടി. പാര്‍ട്ടിയുടെ കൂട്ടുത്തരവാദിത്തത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ തീരുമാനം ഒരു മുന്നറിയിപ്പാണെന്നും പാര്‍ട്ടി അച്ചടക്കം പരമപ്രധാനമാണെന്നും റാവു നരേന്ദ്ര സിംഗ് വ്യക്തമാക്കി.

Tags