ക്ലാസ് മുറിയില്‍ കുട്ടികള്‍ക്കു മുന്നില്‍ മേശയ്ക്കുമേല്‍ കാല്‍ കയറ്റിവെച്ച് ഉറങ്ങി അധ്യാപകന്‍

school
school

അര മണിക്കൂറായി അധ്യാപകന്‍ ഉറങ്ങുകയായിരുന്നെന്ന് വിദ്യാര്‍ത്ഥി പറയുന്നതും വീഡിയോയിലുണ്ട്

മുംബൈ: മഹാരാഷ്ട്രയിലെ ഗഡേഗവന്‍ ഗ്രാമത്തില്‍ ക്ലാസ് മുറിയില്‍ കുട്ടികള്‍ക്കു മുന്നില്‍ മേശയ്ക്കുമേല്‍ കാല്‍ കയറ്റിവെച്ച് ഉറങ്ങി അധ്യാപകന്‍. ജില്ലാ പഞ്ചായത്തിന് കീഴിലുളള മറാത്തി മീഡിയം സ്‌കൂളിലാണ് സംഭവം.

 വി കെ മുണ്ടെ എന്ന അധ്യാപകനാണ് ക്ലാസ് മുറിയില്‍ ഇരുന്ന് ഉറങ്ങിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ക്ലാസ് മുറിയില്‍ മേശയ്ക്കു മുകളില്‍ കാല്‍ കയറ്റിവെച്ച് ചെയറില്‍ കിടന്ന് ഉറങ്ങുന്ന അധ്യാപകന്‍ കൂര്‍ക്കം വലിക്കുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. 

tRootC1469263">

അര മണിക്കൂറായി അധ്യാപകന്‍ ഉറങ്ങുകയായിരുന്നെന്ന് വിദ്യാര്‍ത്ഥി പറയുന്നതും വീഡിയോയിലുണ്ട്.പുതിയ അധ്യായന വര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ക്കുളളിലാണ് ഇത്തരമൊരു സംഭവമുണ്ടായത്. ഇതോടെ അധ്യാപകരുടെ ഉത്തരവാദിത്തത്തെ കുറിച്ചും സര്‍ക്കാര്‍ സ്‌കൂളുടെ അവസ്ഥയെക്കുറിച്ചുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. അതേസമയം, സംഭവത്തില്‍ സോണല്‍ എഡ്യുക്കേഷന്‍ ഓഫീസര്‍ അന്വേഷണം ആരംഭിച്ചു. എങ്കിലും ഔദ്യോഗിക പ്രതികരണമോ പ്രസ്താവനയോ പുറത്തിറക്കിയിട്ടില്ല.

Tags