നാല് മാസമായി റഷ്യയില്‍; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രതിഷേധത്തില്‍ എന്നെയും പ്രതി ചേര്‍ത്തു'; പരാതിയുമായി യുവാവ്
ബിഹാര്‍ സ്വദേശിയായ മുഹമ്മദ് സദഖത്താണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
നാല് മാസമായി റഷ്യയില്‍ കഴിയുന്ന തനിക്കെതിരെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസെടുത്തെന്ന പരാതിയുമായി യുവാവ്.
ബിഹാര്‍ സ്വദേശിയായ മുഹമ്മദ് സദഖത്താണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ബിഹാറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് മുഹമ്മദ് സദഖത്ത് പറയുന്നത്. കിഷന്‍ഗഞ്ച് പൊലീസിന്റേതാണ് നടപടിയെന്നും യുവാവ് ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവാവ് ആരോപണം ഉന്നയിച്ചത്.
നാല് മാസമായി റഷ്യയിലാണെന്ന് വീഡിയോയില്‍ യുവാവ് പറയുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 24 ന് എല്‍ആര്‍പി ചൗക്കില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ കേസെടുത്തത്. പ്രതിഷേധവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. റഷ്യയില്‍ നിന്നാണ് യുവാവ് വീഡിയോ പങ്കുവെച്ചത്. യുവാവിന്റെ ആരോപണം ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
.jpg)

