സ്വര്‍ണം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ ആലോചന

Gold lovers disappointed; gold prices surge again

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വര്‍ണ്ണ ഇറക്കുമതിക്കായി ചെലവായ വിദേശനാണ്യം 7200 കോടി ഡോളറായി ഉയര്‍ന്നത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

വിദേശനാണ്യശേഖരം കുറയുന്നത് തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായി റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി. വിദേശനാണ്യശേഖരം കുറയാതിരിക്കാനുള്ള നടപടികള്‍ ആലോചിക്കുന്നതിന്റെ ഭാഗമായി ആര്‍ബിഐ ഗവര്‍ണ്ണറുടെ ഉപദേശം കേന്ദ്ര സര്‍ക്കാര്‍ തേടി. 

പ്രധാനമായും സ്വര്‍ണം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വര്‍ണ്ണ ഇറക്കുമതിക്കായി ചെലവായ വിദേശനാണ്യം 7200 കോടി ഡോളറായി ഉയര്‍ന്നത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

വിദേശ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തോടായി ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാരിന്റെ നിസ്സഹായതയല്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്നുമാണ് ബിജെപി ഇതിനെ വിശേഷിപ്പിച്ചത്.

Tags