ആള്‍ മാറാട്ടം, അടിവസ്ത്രത്തില്‍ സിം കാര്‍ഡ്; നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പില്‍ 9 പേര്‍ അറസ്റ്റില്‍

neet pg exams

പരീക്ഷ മൂല്യനിര്‍ണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എന്‍ടിഎ അറിയിച്ചു.

നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങള്‍. ബീഹാറില്‍ ആള്‍മാറാട്ടം നടത്തിയ ഒന്‍പത് പേര്‍ അറസ്റ്റില്‍. യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് പകരം അറസ്റ്റിലായവര്‍ പരീക്ഷ എഴുതിയെന്ന് പൊലീസ്. യുപിയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിയില്‍ നിന്ന് സിംകാര്‍ഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

അതേസമയം, പരീക്ഷ മൂല്യനിര്‍ണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എന്‍ടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം.

ബീഹാറിലാണ് ഒന്‍പത് പേര്‍ അറസ്റ്റിലായത്. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് പകരം മറ്റുള്ളവര്‍ പരീക്ഷ എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യം ചെയ്തു.
 

Tags