മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും ഇൻഡ്യ മുന്നണി ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകി.തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ലോക്സഭയിൽ 130 എം.പിമാരും രാജ്യസഭയിൽ 63 എം.പിമാരും ഒപ്പിട്ട നോട്ടീസാണ് കൈമാറിയത്. ഇന്ത്യ മുന്നണിയിൽനിന്ന് വിട്ട ആംആദ്മി പാർട്ടി അംഗങ്ങളും നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്. പ്രമേയം പരിഗണനക്കെടുത്താൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെയുള്ള ആദ്യത്തെ നീക്കമായിരിക്കും അത്.
പദവിയിലിരുന്ന് വിവേചനപരമായ സമീപനം, തെരഞ്ഞെടുപ്പ് തട്ടിപ്പുകളിൽ മനഃപൂർവം അന്വേഷണം നടത്താതിരിക്കൽ, അനേകം പേരുടെ വോട്ടവകാശം എടുത്തുകളയൽ എന്നിവ ഉൾപ്പെടെ ഏഴ് ആരോപണങ്ങളാണ് നോട്ടീസിൽ എടുത്തുപറയുന്നത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായ നിലപാട് പല കാര്യങ്ങളിലും എടുക്കുന്നുവെന്നതാണ് ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷത്തിൻറെ പ്രധാന ആരോപണം.
.jpg)

