ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ അനധികൃത ആയുധ നിര്‍മ്മാണ ശാല കണ്ടെത്തി

arrest

പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് യുപി പോലീസ് വ്യക്തമാക്കി.

ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ അനധികൃത ആയുധ നിര്‍മ്മാണ ശാല കണ്ടെത്തി. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരുമായടക്കം ഉടമയ്ക്ക് ബന്ധമെന്നാണ് കണ്ടെത്തല്‍. നാടന്‍ തോക്കുകള്‍, തോക്ക് നിര്‍മ്മാണ യന്ത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് യുപി പോലീസ് വ്യക്തമാക്കി.

 അനധികൃതമായി ആയുധങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തതായാണ് കണ്ടെത്തിയിട്ടുള്ളത്. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 315 നാടന്‍ തോക്ക്, പിസ്റ്റള്‍, 315 ബോര്‍ റൈഫിള്‍, പാതിയോളം പൂര്‍ത്തിയായ 12 ബോര്‍ തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. സുഖ്രാജ് സിംഗ് അടക്കമുള്ളവരെയാണ് പോലീസ് പിടികൂടിയത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തെഹ്രികേ താലിബാനുമായി ബന്ധമുള്ള ഷെഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള അജ്മല്‍ ഗുജ്ജറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് സുഖ്രാജ് സിംഗ് എന്നാണ് പൊലീസ് വിശദമാക്കുന്നത്. ബഹേഡി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആളൊഴിഞ്ഞെ കെട്ടിടത്തിലായിരുന്നു ആയുധ നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചിരുന്നത്.

Tags