ഐഐടി മദ്രാസ് അടുത്ത ബാച്ച് ബിഎസ് ബിരുദ അഡ്മിഷൻ ആരംഭിച്ചു, മെയ് 31 വരെ അപേക്ഷിക്കാം

IITMadrasMainGate

കൊച്ചി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) ബിഎസ് ബിരുദ പ്രോഗ്രാമിന് 2026 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. മെയ് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പ്ലസ് ടു പൂർത്തിയാക്കിയ ഏതൊരാൾക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാവുന്നതാണ് .

 ബിഎസ് ബിരുദ പ്രോഗ്രാമുകളിലെ അഡ്മിഷന് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) പാസ്സാകണമെന്നില്ല. പകരം, വിദ്യാർത്ഥികൾക്ക് ക്വാളിഫയർ പ്രക്രിയയിലൂടെ പ്രവേശനം നേടാം. ബിഎസ് ഇൻ ഡാറ്റ സയൻസ് ആന്റ് ആപ്ലിക്കേഷൻസ്, ബിഎസ് ഇൻ ഇലക്ട്രോണിക് സിസ്റ്റംസ്, ബിഎസ് ഇൻ മാനേജ്‌മെന്റ് ആന്റ് ഡാറ്റ സയൻസ്, ബിഎസ് ഇൻ എയറോനോട്ടിക്സ് ആന്റ് സ്‌പേസ് ടെക്നോളജി എന്നിങ്ങനെ നാല് വ്യത്യസ്ത പ്രോഗ്രാമുകളിലായി ലഭിക്കുന്ന ഡിഗ്രികൾ വേറിട്ട യോഗ്യത എന്ന നിലയിലോ ഒരു റഗുലർ കോളേജ് ഡിഗ്രിയോടൊപ്പമോ പഠിക്കാവുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓൺലൈനായി നടത്തുന്ന പ്രോഗ്രാമുകളുടെ പരീക്ഷ ഇന്ത്യയിലെ വിവിധ സെന്ററുകളിലൂടെ നേരിട്ടാണ് നടത്തുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 മെയ് 31 ആണ്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടൽ  https://study.iitm.ac.in മുഖേന അപേക്ഷിക്കാം.

Tags