ഐ.ഐ.എം.സി (IIMC) പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
മാധ്യമപഠന രംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ (IIMC) 2025-26 അധ്യയന വർഷത്തെ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്രപ്രവർത്തനം, ഡിജിറ്റൽ മീഡിയ, പരസ്യം തുടങ്ങി വിവിധ മേഖലകളിൽ ഗവേഷണം നടത്താൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം.
tRootC1469263">ആകെ 22 ഒഴിവുകളാണുള്ളത്, ഇതിൽ 18 എണ്ണം ഫുൾ-ടൈം വിഭാഗത്തിലും 4 എണ്ണം പാർട്ട്-ടൈം വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്. 2026 ജനുവരി 30 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
പ്രവേശന യോഗ്യതകൾ
1)ഫുൾ-ടൈം
മാസ് കമ്മ്യൂണിക്കേഷൻ, ജേണലിസം അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ 55% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ 75% മാർക്കോടെയുള്ള നാല് വർഷത്തെ ബിരുദ പഠനം (ഗവേഷണത്തോടൊപ്പം)മാസ് കമ്മ്യൂണിക്കേഷൻ & ജേണലിസത്തിൽ UGC NET യോഗ്യത.
2 പാർട്ട്-ടൈം
ഫുൾ-ടൈം പ്രോഗ്രാമിന് സമാനമായ അക്കാദമിക് യോഗ്യതകൾക്കൊപ്പം നിലവിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലകളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം. തൊഴിലുടമയുടെ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ആവശ്യമാണ്.
അപേക്ഷാ നടപടിക്രമങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി IIMCയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
.jpg)


