ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ പണികിട്ടും ; മുന്നറിയിപ്പുമായി റെയില്‍വേ

TRAIN

ആയിരം രൂപ പിഴ, കൂടാതെ റെയില്‍വേയില്‍ നിന്ന് പുറത്താക്കല്‍, പാസ് അല്ലെങ്കില്‍ ടിക്കറ്റ് കണ്ടുകെട്ടല്‍ എന്നി നടപടികള്‍ നേരിടേണ്ടി വരും.

ന്യൂഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ. മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ മോഡില്‍ ഓഡിയോയോ വിഡിയോയോ പ്ലേ ചെയ്ത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന യാത്രക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക

 സഹയാത്രികര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാന്‍ മൊബൈല്‍ ഫോണുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും ഇന്ത്യന്‍ റെയില്‍വേ അഭ്യര്‍ഥിച്ചു.ജന്‍ വിശ്വാസ് (ഭേദഗതി) നിയമം 2026 അനുസരിച്ച് ശല്യം ഉണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിന് ആയിരം രൂപ പിഴ, കൂടാതെ റെയില്‍വേയില്‍ നിന്ന് പുറത്താക്കല്‍, പാസ് അല്ലെങ്കില്‍ ടിക്കറ്റ് കണ്ടുകെട്ടല്‍ എന്നി നടപടികള്‍ നേരിടേണ്ടി വരും.

ഉച്ചത്തില്‍ വെയ്ക്കുന്നത് നിര്‍ത്താന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടും നിയമലംഘനം തുടര്‍ന്നാല്‍ ആറുമാസം വരെ തടവോ 5000 രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കി

Tags