'ട്രംപിന് പറ്റുമെങ്കില്‍ മോദിജിക്കും പറ്റും, പാകിസ്താനിലേക്ക് സൈന്യത്തെ അയച്ച് മസൂദ് അസറിനെ പിടിക്കൂ'; ഒവൈസി

Pakistan should be taught a lesson to prevent a repeat of Pahalgam, terror camps should be completely destroyed, welcomes Indian Army's attack: Asaduddin Owaisi

ട്രംപിന് സാധിക്കുമെങ്കില്‍, മോദിക്കും അത് സാധിക്കും. നിങ്ങള്‍ അത് ചെയ്യണം'; ഒവൈസി പരിഹാസരൂപേണ പറഞ്ഞു.


 അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചെയ്തത് പോലെ മോദിയും പാകിസ്താനില്‍ പോയി ഭീകരരെ പിടികൂടണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ഭീകരരെ പാകിസ്താനില്‍ പോയി പിടികൂടണമെന്നാണ് ഒവൈസി ആവശ്യപ്പെട്ടത്.

മുംബൈയില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കുകയിരുന്നു ഒവൈസി. ' വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ട്രംപ് അവരുടെ രാജ്യത്തുപോയി പിടിച്ചുകൊണ്ടുവന്നുവെന്ന് നമ്മള്‍ കേട്ടു. ട്രംപിന് അങ്ങനെ സാധിക്കുമെങ്കില്‍ മോദിക്കും പാകിസ്താനില്‍ പോയി മുംബൈ ഭീകരാക്രമണക്കേസിലെ ഭീകരരെ പിടികൂടാം. അതുകൊണ്ട് ഞങ്ങള്‍ പറയുകയാണ്, മോദിജി, എന്തുകൊണ്ടാണ് നിങ്ങള്‍ പാകിസ്താനിലേക്ക് സൈന്യത്തെ അയച്ച്, മസൂദ് അസറിനെയോ ലഷ്‌കര്‍ ഭീകരരെയോ കൊണ്ടുവരാത്തത്? ട്രംപിന് സാധിക്കുമെങ്കില്‍, മോദിക്കും അത് സാധിക്കും. നിങ്ങള്‍ അത് ചെയ്യണം'; ഒവൈസി പരിഹാസരൂപേണ പറഞ്ഞു.

tRootC1469263">

Tags