'അവര്‍ കൂടുതല്‍ മുന്നോട്ട് പോവുകയാണെങ്കില്‍ പിന്മാറില്ല... അവസാനം വരെ പോകും' ; ദില്ലിയില്‍ നിന്നുള്ള സന്ദേശമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍
പാകിസ്ഥാന്‍ എത്രത്തോളം വേഗത്തില്‍ പ്രകോപനത്തിന്റെ പടികള്‍ കയറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ പ്രതികരണമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു
പാകിസ്ഥാന്‍ ഇനിയും പ്രകോപനം തുടര്‍ന്നാല്‍ ഇതിലും കടുത്ത തിരിച്ചടി നല്‍കാന്‍ തയാറെടുത്ത് ഇന്ത്യ. 'അവര്‍ കൂടുതല്‍ മുന്നോട്ട് പോവുകയാണെങ്കില്‍ പിന്മാറില്ല... അവസാനം വരെ പോകും' എന്നാണ് ദില്ലിയില്‍ നിന്ന് ലഭിച്ച സന്ദേശമെന്ന് ഓപ്പറേഷന്‍ സിന്ദൂറുമായി അടുത്ത ബന്ധമുള്ള സര്‍ക്കാരിന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
tRootC1469263">
പാകിസ്ഥാന്‍ എത്രത്തോളം വേഗത്തില്‍ പ്രകോപനത്തിന്റെ പടികള്‍ കയറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ പ്രതികരണമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, ഇന്നലെ രാത്രി മുതല്‍ ജമ്മു കശ്മീരിലടക്കം അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണശ്രമങ്ങള്‍ വിജയകരമായി നേരിട്ടന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്കുനേരെ നടന്ന പാക് ഡ്രോണ്‍, മിസൈല്‍ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്നും അധികൃതര്‍ അറിയിച്ചു.
.jpg)


