ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി നേരിടും ; പാകിസ്താന്റെ ഭീകരവാദത്തിനെതിരെ പോരാട്ടം തുടരുമെന്ന് ഇന്ത്യന്‍ കരസേന മേധാവി
Jan 14, 2026, 07:09 IST
കഴിഞ്ഞ വര്‍ഷം വധിച്ച 31 ഭീകരില്‍ ഭൂരിഭാഗവും പാകിസ്ഥാനികളായിരുന്നെന്നും ദ്വിവേദി ചൂണ്ടികാട്ടി
പാകിസ്താന്റെ ഭീകരവാദത്തിനെതിരായ പോരാട്ടം ഇന്ത്യ തുടരുകയാണെന്ന് ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. പാകിസ്താന്റെ ഭാ?ഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം വധിച്ച 31 ഭീകരില്‍ ഭൂരിഭാഗവും പാകിസ്ഥാനികളായിരുന്നെന്നും ദ്വിവേദി ചൂണ്ടികാട്ടി. ഓപ്പറേഷനില്‍ സിന്ദൂറില്‍ നൂറ് പാക് സൈനികരെ വധിച്ചതായും അറിയിച്ചു.
tRootC1469263">വാര്‍ഷിക കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാകിസ്താന്റ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
.jpg)


