മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോക്ക്‌റോച്ച് ജനത പാര്‍ട്ടി

cjp

സിജെപി പ്രതിഷേധം തള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി വീണ്ടും കോക്ക്‌റോച്ച് ജനത പാര്‍ട്ടി. മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോക്ക്‌റോച്ച് ജനത പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. മന്ത്രിയോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെടണമെന്നും ഒരാഴ്ച കാത്തിരിക്കുമെന്നുമാണ് സിജെപിയുടെ പ്രതികരണം. 

അതേസമയം, സിജെപി പ്രതിഷേധം തള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍. പരീക്ഷയുടെ നടത്തിപ്പ് സ്വയം ഭരണാവകാശമുള്ള സംവിധാനത്തിനാണെന്നും ആ സംവിധാനം പാളിയാല്‍ മന്ത്രി ഉത്തരവാദിയാകുന്നതെങ്ങനെയെന്നും മന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.

സര്‍ക്കാര്‍ ഒളിച്ചോടില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു. അതിനിടെ, കോക്ക്‌റോച്ച് ജനത പാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാത്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രം?ഗത്തെത്തി. കോണ്‍ഗ്രസും, യൂത്ത് കോണ്‍ഗ്രസും പ്രധാന്റെ രാജിയില്‍ സമരത്തിലാണെന്നും മറ്റൊരു സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. 

Tags