ഐഇഡി പൊട്ടിത്തെറിച്ചു ; റാഞ്ചിയിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്
Mar 6, 2025, 12:25 IST


റാഞ്ചി: റാഞ്ചിയിൽ ഐഇഡി പൊട്ടിത്തെറിച്ച് ജവാന്മാർക്ക് പരിക്ക്. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജാർഖണ്ഡിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റത്. ജാർഖണ്ഡിലെ ചൈബാസയിലാണ് സ്ഫോടനം ഉണ്ടായത്. ജവാൻമാരെ റാഞ്ചിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.