ക്രിയാത്മക പ്രതിപക്ഷമാകണമെന്നാണ് ആഗ്രഹം ; തന്റെ തീരുമാനം എംഎല്‍എമാര്‍ അംഗീകരിക്കണമെന്ന് സ്റ്റാലിന്
ഏത് തീരുമാനം എടുത്താലും നിങ്ങള്‍ അംഗീകരിക്കണമെന്നാണ് സ്റ്റാലിന്റെ നിര്‍ദേശം.
സുപ്രധാന നിര്‍ദേശവുമായി എംകെ സ്റ്റാലിന്. ക്രിയാത്മക പ്രതിപക്ഷം ആകണമെന്നാണ് തന്റെ ആഗ്രഹമെന്നും തന്റെ തീരുമാനം എംഎല്‍എമാര്‍ അംഗീകരിക്കണമെന്നും സ്റ്റാലിന് വ്യക്തമാക്കി. ചിലപ്പോള്‍ അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാകും. പാര്‍ട്ടിയുടെ താത്പര്യം മാത്രം ആകും താന്‍ നോക്കുക. ഏത് തീരുമാനം എടുത്താലും നിങ്ങള്‍ അംഗീകരിക്കണമെന്നാണ് സ്റ്റാലിന്റെ നിര്‍ദേശം. ഡിഎംകെ എംഎല്‍എമാരുടെ യോഗത്തിലാണ് സ്റ്റാലിന്റെ പ്രസ്താവന.
അതേ സമയം, എഐഎഡിഎംകെയുമായുള്ള സഖ്യനിര്ദേശത്തില് സ്റ്റാലിന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളത്. സഖ്യം വേണമെന്ന് മുതിര്‍ന്ന ഡിഎംകെ നേതാക്കളും കരുണാനിധി കുടുംബത്തിലെ മറ്റ് അധികാരകേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നു. വിജയ് അധികാരത്തിലെത്തിയാല്‍ അടുത്ത 15 വര്‍ഷം എങ്കിലും ഭരിക്കുമെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ സഖ്യം ധാര്‍മികമല്ലെന്നാണ് സ്റ്റാലിന്റെ പ്രതികരണം.
.jpg)

