'സർക്കാർ ജോലിക്കായി ശ്രമിച്ച് പരാജയപ്പെട്ടത് 50 തവണ'; 23കാരൻ ജീവനൊടുക്കി

Death due to boat capsizing in Puthukurichi; A fisherman died

2024ൽ ഉത്തർ പ്രദേശിൽ മൂന്നാം റാങ്കുമായാണ് സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ നിന്ന് യുവാവ് പഠനം പൂർത്തിയാക്കിയത്.

കാൻപൂർ: തുടർച്ചയായി ശ്രമിച്ചിട്ടും സർക്കാർ ജോലി നേടാൻ ആവാത്തതിൽ മനം നൊന്താന്ത്  23കാരൻ ജീവനൊടുക്കി.  ഉത്തർ പ്രദേശിലെ കാൻപൂരിലാണ് സംഭവം. തുടർച്ചയായി ശ്രമിച്ചിട്ടും സർക്കാർ ജോലി നേടാൻ ആവാത്തതിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് 23കാരൻ ആത്മഹത്യാ കുറിപ്പിൽ വിശദമാക്കിയിട്ടുള്ളത്.

 2024ൽ ഉത്തർ പ്രദേശിൽ മൂന്നാം റാങ്കുമായാണ് സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ നിന്ന് യുവാവ് പഠനം പൂർത്തിയാക്കിയത്. കാൻപൂരിലെ ഗുജാനിയിലെ ഗോവിന്ദ് നഗറിലെ മൂന്ന് നില വീടിനുള്ളിലാണ് 23കാരനായ ആനന്ദ് ജീവനൊടുക്കിയത്. മൂത്ത സഹോദരന്റെ വിവാഹം നിശ്ചയിക്കാനായി വീട്ടുകാർ ബിഹാറിലേക്ക് പോയ സമയത്തായിരുന്നു ആത്മഹത്യ.

അച്ഛൻ ക്ഷമിക്കണം, അൻപത് തവണയോളം സർക്കാർ ജോലിക്കായി ശ്രമിച്ചു, പക്ഷേ എനിക്ക് വിജയിക്കാനായില്ല, തന്നോട് ക്ഷമിക്കണം എന്നാണ് 23കാരൻ ആത്മഹത്യാ കുറിപ്പിൽ വിശദമാക്കുന്നത്. ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തിയിട്ടും സർക്കാർ ജോലി ലഭിക്കാത്തതിനെത്തുടർന്ന് മകൻ കടുത്ത സമ്മർദ്ദമാണ് നേരിട്ടിരുന്നുവെന്നാണ് കുടുംബം വിശദമാക്കുന്നത്. 

Tags